Thursday, March 12, 2026

ഭവന വിൽപ്പന: ബ്രിട്ടിഷ് കൊളംബിയയിൽ 6% ഇടിവ്

വൻകൂവർ : യുഎസ് താരിഫുകൾ മൂലമുണ്ടായ സാമ്പത്തിക അനിശ്ചിത്വം മൂലം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ ബ്രിട്ടിഷ് കൊളംബിയയിൽ വീടുകളുടെ വിൽപ്പന ഏകദേശം 6% കുറഞ്ഞതായി ബി.സി. റിയൽ എസ്റ്റേറ്റ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ മൊത്തം 4,271 വീടുകളാണ് പ്രവിശ്യയിലുടനീളം വിറ്റഴിച്ചത്. അതേസമയം വീടുകളുടെ വില 5.6% ഇടിഞ്ഞ് ഏകദേശം 952,000 ഡോളറിലെത്തി. മൊത്തത്തിലുള്ള വീടുകളുടെ വിൽപ്പനയുടെ മൂല്യവും 2024 ഡിസംബർ മുതൽ 14.5% ഇടിഞ്ഞ് ഏകദേശം 410 കോടി ഡോളറായി.

ഗ്രേറ്റർ വൻകൂവറിൽ 2025 ഡിസംബറിൽ 1,527 വീടുകൾ വിറ്റഴിക്കപ്പെട്ടതായി അസോസിയേഷൻ പറയുന്നു. മുൻ വർഷത്തേക്കാൾ 12.5 ശതമാനം കുറവ്. പ്രവിശ്യയിലെ മറ്റേതൊരു നഗരത്തിനേക്കാളും ഏറ്റവും വലിയ ഇടിവാണ് വീടുകളുടെ വിൽപ്പനയിൽ ഗ്രേറ്റർ വൻകൂവർ മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയിൽ 10.6% ഇടിവിൽ 346 വീടുകൾ വിറ്റഴിച്ചു. അതേസമയം 7.7% വർധനയിൽ ഒകനാഗനിൽ 476 വീടുകൾ വിറ്റഴിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!