Tuesday, November 3, 2026

തോക്കുകൾ നൽകൂ, പണം വാങ്ങൂ; കാനഡയുടെ ഗൺ ബൈ ബാക്ക് പദ്ധതി വിശദവിവരങ്ങൾ ശനിയാഴ്‌ച

ഓട്ടവ: നിരോധിക്കപ്പെട്ട തോക്കുകൾ ഉടമകളിൽ നിന്ന് തിരികെ വാങ്ങുന്നതിനുള്ള പദ്ധതിയുടെ വിശദ വിവരങ്ങൾ ശനിയാഴ്ച മൺട്രിയോളിൽ വെച്ച് ഗവൺമെന്റ് പ്രഖ്യാപിക്കും. ഇതിനോടകം തന്നെ ഏകദേശം 2,500 തരം തോക്കുകൾക്കlണ് കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 മെയ് മുതൽ നിരോധിച്ച ‘അസാൾട്ട് സ്റ്റൈൽ’ തോക്കുകൾ ഉടമകളിൽ നിന്ന് ശേഖരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇവ സാധാരണക്കാർക്ക് ആവശ്യമില്ലെന്നുമാണ് ഗവൺമെന്റ് നിലപാട്. തോക്കുകൾ കൈമാറുന്ന ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ഇതിനായി ഏകദേശം 70കോടി ഡോളറിലധികം സർക്കാർ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര പൊതുസുരക്ഷാ മന്ത്രി ഗാറി അനന്തസംഗരി, കെബെക്ക്‌ പൊതുസുരക്ഷാ മന്ത്രി ഇയാൻ ലാഫ്രെനിയർ, പോലീസ് പ്രതിനിധികൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും.

1989-ലെ വെടിവെയ്പ്പിൽ പരിക്കേറ്റ ലിബറൽ എംപി നതാലി പ്രോവോസ്റ്റും പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കും. അതേ സമയം പദ്ധതിയോട്‌ എതിർപ്പും ഉയർന്നിട്ടുണ്ട്‌. എതിർപ്പ്: കൺസർവേറ്റീവ് പാർട്ടിയും തോക്ക് ഉടമകളും ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നു. നിയമം അനുസരിച്ച് ജീവിക്കുന്ന പൗരന്മാരെ ലക്ഷ്യം വെച്ചുള്ള വെറും പണം പാഴാക്കലാണിതെന്നാണ് ഇവരുടെ വാദം. തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്ന സംഘടനകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!