Thursday, March 19, 2026

മാരിടൈംസിൽ ഡീസൽ-പെട്രോൾ വിലയിൽ വൻ കുതിച്ചുചാട്ടം

ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും ഇന്ധനവില ഒറ്റരാത്രികൊണ്ട് കുതിച്ചുയർന്നു. വിപണിയിലെ അസ്ഥിരതയും ഇറാൻ, വെനിസ്വേല, യുണൈറ്റഡ് സ്റ്റേറ്റ്സ് സംഘർഷവും ഇന്ധനവില വർധനയ്ക്ക് കാരണമായതായി കനേഡിയൻ ടാക്സ് പേയേഴ്‌സ് ഫെഡറേഷൻ അറ്റ്ലാൻ്റിക് ഡയറക്ടർ ഡെവൺ ഡ്രോവർ പറയുന്നു. നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളിലെ ഇന്ധനവില പരിശോധിക്കാം.

നോവസ്കോഷ

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സിൽ സാധാരണ പെട്രോളിന്‍റെ വില 4.9 സെൻ്റ് വർധിച്ച് ലിറ്ററിന് 132.4 സെൻ്റായി. ഡീസൽ വിലയും വർധിച്ചിട്ടുണ്ട്. ഡീസൽ വില 5.7 സെൻ്റ് വർധിച്ചു. നിലവിൽ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 160.1 സെൻ്റാണ്. മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ, സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 134.3 സെന്റും ഡീസലിന്റെ വില ലിറ്ററിന് 162.0 സെൻ്റുമാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ നാല് സെൻ്റ് വർധന രേഖപ്പെടുത്തി. നിലവിൽ പെട്രോളിന്‍റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 143.3 സെൻ്റാണ്. പ്രവിശ്യയിൽ ഡീസൽ വില 6.4 സെൻ്റ് വർധിച്ച് ലിറ്ററിന് 172.3 സെൻ്റായി.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോൾ വില 3.9 സെൻ്റ് ഉയർന്ന് ലിറ്ററിന് 136.7 സെൻ്റായി. ഡീസൽ വില 4.4 സെൻ്റ് വർധിച്ച് ലിറ്ററിന് 172.4 സെൻ്റുമായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!