Tuesday, March 17, 2026

പിഇഐ പിഎൻപി ഡ്രോ: 26 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഷാർലെറ്റ്ടൗൺ : ഈ വർഷത്തെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ 26 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ അറിയിച്ചു. ജനുവരി 15-ന് ലേബർ ആൻ്റ് എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ നടന്ന ഈ നറുക്കെടുപ്പിൽ വിദേശ ബിരുദധാരികൾക്കും പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നതുമായ തൊഴിലുകളിൽ പ്രവർത്തിക്കുന്നവർക്കും മുൻഗണന നൽകി.

2025-ൽ ആകെ 1,609 ഉദ്യോഗാർത്ഥികൾക്കാണ് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) നൽകിയത്. ഇതിൽ ഭൂരിഭാഗവും ലേബർ, എക്സ്പ്രസ് എൻട്രി വിഭാഗങ്ങളിലായിരുന്നു. ബിസിനസ് വർക്ക് പെർമിറ്റ് വിഭാഗത്തിൽ ഒരാൾക്ക് മാത്രമാണ് കഴിഞ്ഞ വർഷം ഇൻവിറ്റേഷൻ ലഭിച്ചത്. കാനഡയുടെ 2025-2027 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച് 2025-ൽ പ്രവിശ്യകളുടെ നോമിനേഷൻ ക്വാട്ടകൾ പകുതിയായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ 2026-ഓടെ ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!