ടൊറൻ്റോ : നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, പീൽ മേഖല, യോർക്ക് മേഖല എന്നിവിടങ്ങളിൽ രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച രാത്രിയിൽ ടൊറൻ്റോയിലെ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 21 ഡിഗ്രി സെൽഷ്യസായി അനുഭാവപ്പെട്ടു. വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്തെ ഉയർന്ന താപനില യഥാക്രമം മൈനസ് 12 ഡിഗ്രി സെൽഷ്യസും മൈനസ് 15 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില മൈനസ് 21 ഡിഗ്രി സെൽഷ്യസും മൈനസ് 18 ഡിഗ്രി സെൽഷ്യസുമായിരിക്കും. അതേസമയം ഞായറാഴ്ച തണുത്ത കാറ്റും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
