Friday, March 20, 2026

തെക്കൻ ആൽബർട്ടയിൽ ഭൂചലനം: 4.2 തീവ്രത

എഡ്മിന്‍റൻ : തെക്കൻ ആൽബർട്ടയിലും യുഎസിലെ മോൻ്റാനയിലും വ്യാഴാഴ്ച ഉച്ചയ്ക്ക് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12:41 ഓടെ മോൻ്റാനയിലെ ഗ്രേറ്റ് ഫാൾസിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനം ഉണ്ടായത്.

പ്രധാനമായും മോൻ്റാനയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പക്ഷേ ആൽബർട്ടയുടെ തെക്കൻ ഭാഗത്തേക്ക്, പ്രത്യേകിച്ച് കൗട്ട്സ് അതിർത്തി പ്രദേശത്തിന് സമീപവും ഭൂചലനം വ്യാപിച്ചു. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!