Saturday, March 14, 2026

ഭവനവിൽപ്പന: കാല്‍ഗറിയിൽ 14.8% ഇടിവ്

കാല്‍ഗറി : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന 14.8% കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 1,234 വീടുകളാണ് നഗരത്തിൽ വിറ്റഴിച്ചത്. ജനുവരിയിൽ 2,785 പുതിയ ലിസ്റ്റിങ്ങുകൾ വിപണിയിൽ ഉണ്ടായി. ഇത് ഒരു വർഷം മുമ്പത്തേതിനേക്കാൾ 3.8% കുറവാണ്. എന്നാൽ നഗരത്തിലെ ഇൻവെന്‍ററി 20.6% വർധിച്ച് 4,391 വീടുകൾ വിൽപ്പനയ്ക്കെത്തി. 2020 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ജനുവരി ലെവലാണ് ഇത്.

അതേസമയം നഗരത്തിലെ വീടുകളുടെ വില വീണ്ടും കുറഞ്ഞതായും ബോർഡ് അറിയിച്ചു. നഗരത്തിലെ റെസിഡൻഷ്യൽ ബെഞ്ച്മാർക്ക് വില കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 4.7% കുറഞ്ഞ് 554,400 ഡോളറിലെത്തി. അപ്പാർട്ട്മെൻ്റ്, റോ-സ്റ്റൈൽ വീടുകളുടെ വില കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 7.7 ശതമാനവും 5.2 ശതമാനവും കുറഞ്ഞു. കൂടാതെ 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഡിറ്റാച്ച്ഡ് ഹോം വില 3.4 ശതമാനവും സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ വില 1.1 ശതമാനവും കുറവ് രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!