Monday, February 9, 2026

തീവ്രവാദ പ്രവർത്തനം: കാൽഗറി സ്വദേശിക്ക് 16 വർഷം തടവ് ശിക്ഷ

കാൽഗറി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേർന്ന കാൽഗറി സ്വദേശിക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ചു. സിറിയയിൽ ഐഎസ്ഐഎസ് (ISIS) ഭീകര സംഘടനയിൽ ചേർന്ന കാൽഗറി സ്വദേശിയായ ജമാൽ ബോർഹോട്ടിനെയാണ് ശിക്ഷിച്ചത്. ശിക്ഷാ കാലാവധിയുടെ എട്ട് വർഷം പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിക്ക് പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടാവുകയുള്ളൂ. ജമാൽ ബോർഹോട്ടിന് ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് ആജീവനാന്ത വിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.

2013-ൽ ISIS-ൽ ചേരുന്നതിനായി ഇയാൾ തൻ്റെ ബന്ധുവിനൊപ്പം സിറിയയിലേക്ക് യാത്ര ചെയ്തിരുന്നു. 35 വയസ്സുള്ള ജമാൽ ബോർഹോട്ട്, ഐസിസിൽ ചേർന്ന് ആയുധ പരിശീലനം നേടുകയും സംഘടനയുടെ നേതൃപരമായ ചുമതലകൾ വഹിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കാനും പ്രചാരണ പ്രവർത്തനങ്ങൾക്കും ഇയാൾ നേതൃത്വം നൽകി. സമാനമായ കുറ്റത്തിന് ഇയാളുടെ ബന്ധുവായ ഹുസൈൻ ബോർഹോട്ടിന് 2022-ൽ 12 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!