ഓട്ടവ : എക്സ്പ്രസ് എൻട്രി ചരിത്രത്തിലെ ഏറ്റവും വലിയ കാറ്റഗറി ബേസ് നറുക്കെടുപ്പിൽ 8,500 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി (ഫ്രാൻങ്കോഫോൺ) നടന്ന ഈ നറുക്കെടുപ്പിൽ 400 എന്ന CRS സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്.

ഈ വർഷം നടക്കുന്ന ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 2026-ൽ ഇതുവരെ, IRCC 24,178 ITA-കൾ നൽകിയിട്ടുണ്ട്. കെബെക്ക് ഒഴികെയുള്ള മറ്റു കനേഡിയൻ പ്രവിശ്യകളിൽ ഫ്രഞ്ച് സംസാരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് IRCC ഫ്രാൻങ്കോഫോൺ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തുന്നത്.
