Monday, February 16, 2026

എയ്ജാക്സ് പ്ലാസ തീപിടിത്തം: കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവ്

ടൊറൻ്റോ : ഈ മാസം ആദ്യം തീപിടിത്തത്തിൽ കത്തിനശിച്ച നഗരമധ്യത്തിലെ ഷോപ്പിങ് പ്ലാസ പൊളിച്ചുനീക്കാൻ എയ്ജാക്സ് ചീഫ് ബിൽഡിങ് ഒഫീഷ്യൽ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൈവേ 401-ന് സമീപമുള്ള 226 ഹാർവുഡ് അവന്യൂവിലെ പ്ലാസയിൽ ഫെബ്രുവരി രണ്ടിന് പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് ഏകദേശം ഒരാഴ്ചയോളം നീണ്ടുനില്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പൊളിക്കൽ നടപടികൾക്കായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊടിപടലങ്ങളും ശബ്ദമലിനീകരണവും കുറയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഉറപ്പാക്കാനും സുരക്ഷാ നടപടികളുടെയും മേൽനോട്ടം വഹിക്കാൻ ഒരു സൈറ്റ് എഞ്ചിനീയററെയും നിയമിച്ചിട്ടുണ്ട്. പൊളിക്കൽ മൂലം പ്രാദേശിക വ്യാപാരസ്ഥാപനങ്ങൾ, റോഡുകൾ, പാർക്കിങ് എന്നിവയ്ക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയ്ജാക്സ് സിറ്റി അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!