ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 279 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരിയിൽ നടന്ന മൂന്നാമത്തെ നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകരെയാണ് ഐആർസിസി പരിഗണിച്ചത്. അതേസമയം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ മുൻ PNP നറുക്കെടുപ്പിനെ അപേക്ഷിച്ച് 40 പോയിൻ്റുകൾ വർധിച്ച് 789 ആയി.

ഈ നറുക്കെടുപ്പ് 2026-ലെ ഏഴാമത്തെയും പിഎൻപി അപേക്ഷകർക്കായുള്ള നാലാമത്തെ എക്‌സ്പ്രസ് എൻട്രി നറുക്കെടുപ്പുമാണ്. 2026-ൽ ഇതുവരെ, IRCC 24,457 ITA-കൾ നൽകിയിട്ടുണ്ട്.
