ഓട്ടവ : ജനുവരിയിൽ രാജ്യത്ത് പുതുതായി നിർമ്മിക്കുന്ന വീടുകളുടെ എണ്ണത്തിൽ 15% ഇടിവുണ്ടായതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ 280,668 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ജനുവരിയിൽ നിർമ്മിച്ച യൂണിറ്റുകളുടെ എണ്ണം 238,049 മാത്രമായി ചുരുങ്ങിയതായി ദേശീയ ഭവന ഏജൻസി പറയുന്നു.

10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലെ പുതിയ വീടുകളുടെ നിർമ്മാണത്തിൽ ഒരു ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ നഗരങ്ങളിൽ ജനുവരിയിൽ ഏകദേശം 16,088 യൂണിറ്റുകളുടെ നിർമ്മാണമാണ് ആരംഭിച്ചത്. ഒരു വർഷം മുമ്പ് ഇത് 15,957 ആയിരുന്നു.
