വൻകൂവർ : പാറകൾ റോഡിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലെ ഹൈവേ 93 അടച്ചു. ബുധനാഴ്ച കൂട്ടെനെ നാഷണൽ പാർക്കിന്‍റെയും മക്കേ ക്രീക്കിന്‍റെയും അതിർത്തിക്കിടയിലാണ് സംഭവം നടന്നതെന്ന് ഡ്രൈവ്ബിസി റിപ്പോർട്ട് ചെയ്തു. ഹൈവേ വീണ്ടും തുറക്കുന്നതുവരെ റേഡിയം ഹോട്ട് സ്പ്രിംങ്സ് പൂളുകൾ അടച്ചിട്ടിരിക്കുമെന്ന് പാർക്ക്സ് കാനഡ അറിയിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈവേ സുരക്ഷിതമായി വീണ്ടും തുറക്കുന്നതിനുമായി പാറകഷ്ണങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചവരെ ഹൈവേ പൂർണ്ണമായി അടച്ചിരിക്കും.
