ടൊറൻ്റോ : ഈസ്റ്റേൺ ഒൻ്റാരിയോയിലെ ഹൈവേ 401-ൽ ബസ് മറിഞ്ഞ് എട്ടു പേർക്ക് പരുക്കേറ്റു. നപാനിക്ക് സമീപം കൗണ്ടി റോഡ് 4 നും കൗണ്ടി റോഡ് 6 നും ഇടയിലുള്ള ഹൈവേ 401-ന്‍റെ ഈസ്റ്റ് ബൗണ്ട് ലൈനിൽ, ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.

47 യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ എട്ടു യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. എന്നാൽ, പ്രദേശത്തെ റോഡുകൾ മഞ്ഞുമൂടിയതും വഴുക്കലുള്ളതുമായ അവസ്ഥയിലായിരുന്നുവെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ഹൈവേയുടെ ഈസ്റ്റ് ബൗണ്ട് ലെയ്നുകൾ ഏകദേശം നാല് മണിക്കൂർ അടച്ചിട്ടിരുന്നു.
