Wednesday, February 25, 2026

അപ്രതീക്ഷിത വില ക്രമീകരണം: മാരിടൈംസിൽ ഡീസൽ വില വർധിച്ചു

ഹാലിഫാക്സ് : അപ്രതീക്ഷിത വില ക്രമീകരണത്തെ തുടർന്ന് മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും ഡീസൽ വില കുതിച്ചുയർന്നു. വിപണിയിലെ മാറ്റങ്ങൾ കാരണം വിലകൾ ക്രമീകരിക്കുകയാണെന്ന് നോവസ്കോഷ എനർജി ബോർഡ് അറിയിച്ചു. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇന്ധന വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മൂന്ന് മാരിടൈം പ്രവിശ്യകളുടെയും അടുത്ത ഇന്ധനവില ക്രമീകരണം വെള്ളിയാഴ്ചയാണ്.

ഇതോടെ നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സിൽ ഡീസൽ വില 5.3 സെൻ്റ് വർധിച്ച് ലിറ്ററിന് 187.1 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പട്ടണമായ കെയ്പ് ബ്രെറ്റണിലെ ഡീസൽ വില ലിറ്ററിന് 189.1 സെൻ്റുമായി. അതേസമയം പ്രവിശ്യയിലെ പെട്രോൾ വിലയെ ക്രമീകരണം ബാധിക്കില്ല. പെട്രോൾ വില ലിറ്ററിന് 136.2 സെൻ്റായി തുടരുന്നു. ന്യൂബ്രൺസ്വിക്കിൽ, ഡീസലിന്‍റെ വില 7.2 സെൻ്റ് വർധിച്ച് ലിറ്ററിന് 201.2 സെൻ്റായതായി പ്രവിശ്യാ എനർജി ബോർഡ് അറിയിച്ചു. പ്രവിശ്യയിൽ പെട്രോൾ വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. ലിറ്ററിന് 139.6 സെൻ്റായി തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!