Wednesday, February 25, 2026

മുൻ എംപിപിയും ടൊറൻ്റോ സിറ്റി കൗൺസിലറുമായ ജോർജിയോ മമ്മോളിറ്റി അന്തരിച്ചു

ടൊറൻ്റോ : മുൻ എംപിയും ടൊറൻ്റോ സിറ്റി കൗൺസിലറുമായ ജോർജിയോ മമ്മോളിറ്റി അന്തരിച്ചു. അദ്ദേഹത്തിന് 64 വയസ്സായിരുന്നു. മമ്മോളിറ്റിയുടെ മകൻ ക്രിസ്റ്റഫർ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. 1990 മുതൽ 1995 വരെ പ്രവിശ്യാ പാർലമെൻ്റിൽ എൻഡിപി അംഗമായി മമ്മോളിറ്റി സേവനമനുഷ്ഠിച്ചു. 2000 മുതൽ 2018 വരെ സിറ്റി കൗൺസിലറായിരുന്നു അദ്ദേഹം. കൂടാതെ രണ്ടുതവണ ടൊറൻ്റോ മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

മമ്മോളിറ്റിക്കൊപ്പം ടൊറൻ്റോ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച പ്രീമിയർ ഡഗ് ഫോർഡ്, അനുശോചനം രേഖപ്പെടുത്തി. കൂടാതെ ടൊറൻ്റോ മേയർ ഒലിവിയ ചൗ, ടൊറൻ്റോ സിറ്റി കൗൺസിലർ ആന്‍റണി പെറുസ്സ, കൗൺസിലർ മൈക്ക് കോൾ, പീപ്പിൾസ് പാർട്ടി ഓഫ് കാനഡ ലീഡർ മാക്സിം ബെർനിയെ തുടങ്ങിയവരും ജോർജിയോ മമ്മോളിറ്റിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!