ഹാലിഫാക്സ് : രണ്ടു വർഷം മുമ്പ് ഹാലിഫാക്സിലെ വാൾമാർട്ട് സ്റ്റോറിൽ ഇന്ത്യൻ വംശജയായ ജീവനക്കാരി മരിച്ച സംഭവത്തിൽ ദുരൂഹതയിലെന്ന് നോവസ്കോഷ ലേബർ ബോർഡ്. 2024 ഒക്ടോബർ 19-ന് രാത്രി ഒമ്പതരയോടെ 6990 മംഫോർഡ് റോഡിലുള്ള വാൾമാർട്ട് സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജ 19 വയസ്സുള്ള ഗുർസിമ്രാൻ കൗറിനെ വാക്ക്-ഇൻ അവനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മരണത്തിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ലേബർ ബോർഡ് അറിയിച്ചു. വാൾമാർട്ട് സ്റ്റോറിൽ അന്വേഷണം നടത്തിയതായും സംഭവസമയത്ത് അവൻ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും, ഗുർസിമ്രാൻ കൗറിന്‍റെ മരണത്തിന് കാരണമായേക്കാവുന്ന സുരക്ഷാ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ, കൗറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നും കൊലപാതകമെന്ന് സംശയിക്കാൻ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹാലിഫാക്സ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, യുവതി എങ്ങനെയാണ് മരിച്ചതെന്നോ എങ്ങനെയാണ് അവന് സമീപം എത്തിയതെന്നോ പൊലീസ് കൃത്യമായി പറയുന്നില്ല. ഏകദേശം രണ്ട് വർഷത്തോളം മകളോടൊപ്പം ജോലി ചെയ്തിരുന്ന അമ്മയാണ് കൗറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള സിഖ് വനിതയായ കൗർ അമ്മയോടൊപ്പം കാനഡയിലേക്ക് കുടിയേറിയതായി സിഖ് സംഘടനയായ മാരിടൈം സിഖ് സൊസൈറ്റി പറയുന്നു.
