Sunday, March 1, 2026

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ഇറാന്‍ ലോകകപ്പില്‍ കളിച്ചേക്കില്ല; സൂചന നല്‍കി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ടെഹ്റാന്‍: അമേരിക്കയുമായുള്ള സൈനിക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ മെഹദി താജ് സൂചന നല്‍കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇറാന്റെ കായിക മന്ത്രാലയം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയില്‍ വെച്ച് നടക്കേണ്ട മൂന്ന് നിര്‍ണ്ണായക മത്സരങ്ങളാണ് ഇറാന് ലോകകപ്പിലുള്ളത്. എന്നാല്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധവും തുടര്‍ന്നുണ്ടായ അമേരിക്കന്‍ ആക്രമണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിതീവ്രമായ ശത്രുതയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടീമിനെ അമേരിക്കയിലേക്ക് അയക്കുന്നത് പ്രായോഗികമല്ലെന്നാണ് കായിക മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!