Sunday, March 1, 2026

ഖമേനിയുടെ വേര്‍പാടില്‍ ആരും വിലപിക്കില്ല: തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; യുഎസിനും ഇസ്രയേലിനും പിന്തുണ

സിഡ്നി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തില്‍ ആരും വിലപിക്കില്ലെന്നും ഇറാന്റെ അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിനെതിരെ പോരാടുന്ന ജനതയ്‌ക്കൊപ്പമാണ് തങ്ങളെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. സിഡ്നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയ്ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ട ഭരണകൂടത്തിന്റെ തലവനായിരുന്നു ഖമനയിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്റെ വിവാദമായ ആണവ പദ്ധതികള്‍ക്കും അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന സായുധ ഗ്രൂപ്പുകള്‍ക്കും പിന്തുണ നല്‍കിയത് ഖമനയിയാണെന്ന് ആല്‍ബനീസ് ആരോപിച്ചു. ഓസ്ട്രേലിയന്‍ മണ്ണില്‍ നടന്ന ചില അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്നും നമ്മുടെ രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ ഖമനയി ആണെന്നും അദ്ദേഹം തുറന്നടിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കാന്‍ ഓസ്ട്രേലിയക്കാര്‍ക്ക് കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടിയെ ഓസ്ട്രേലിയ പൂര്‍ണ്ണമായും പിന്തുണച്ചു. ഇറാനെ ഒരു ആണവശക്തിയാകാന്‍ അനുവദിക്കില്ലെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഉറച്ച നിലപാടിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ എത്രയും വേഗം മടങ്ങിവരണമെന്നും ആന്തണി ആല്‍ബനീസ് നിര്‍ദ്ദേശിച്ചു. ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!