Sunday, March 1, 2026

ടംബ്ലർ റിഡ്ജ് കൂട്ടവെടിവെപ്പ് : സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി

വൻകൂവർ : ടംബ്ലർ റിഡ്ജ് കൂട്ടക്കൊലയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഫെഡറൽ കൺസർവേറ്റീവ് പാർട്ടി. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതിനുമാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് പാർട്ടി വ്യക്തമാക്കി. ടംബ്ലർ റിഡ്ജ് ഉൾപ്പെടുന്ന റൈഡിങ്ങിലെ എം.പി ബോബ് സിമ്മറാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഒരു അന്വേഷണത്തിലൂടെ മാത്രമേ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്ന് പാർട്ടിയുടെ പബ്ലിക് സേഫ്റ്റി ക്രിറ്റിക് കൂടിയായ ഫ്രാങ്ക് കാപുട്ടോ എം.പി പറഞ്ഞു. ഇൻക്വയറി ആക്ട് (Inquiries Act) അനുസരിച്ച് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും കമ്മീഷണർമാരെ നിയമിച്ച് അന്വേഷണം നടത്താൻ ഫെഡറൽ സർക്കാരിന് അധികാരമുണ്ടെന്നും കാപുട്ടോ വ്യക്തമാക്കി.

ടംബ്ലർ റിഡ്ജ് ദുരന്തത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളും പ്രവിശ്യാ സർക്കാർ തേടുമെന്ന് ബി സി പ്രീമിയർ ഡേവിഡ് എബി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രാദേശിക എം.എൽ.എമാർ ആവശ്യപ്പെട്ടതുപോലെ ഒരു പൊതു അന്വേഷണം അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ, ടംബ്ലർ റിഡ്ജ് പോലുള്ള ദുരന്തങ്ങൾ തടയാൻ ആവശ്യമായ എല്ലാ നടപടികളും ഫെഡറൽ സർക്കാർ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!