Thursday, June 18, 2026

ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പ് ഇന്ന്

ടെക്സസ് : ടെക്സസില്‍ സംയുക്ത പ്രൈമറി തിരഞ്ഞെടുപ്പ് ഇന്ന് (മാർച്ച് 3) നടക്കും. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനാണ് പ്രൈമറി വോട്ടെടുപ്പ് നടത്തുന്നത്. ഇന്ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ യോഗ്യരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താം. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ പ്രത്യേക സഹായങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ടെക്സസില്‍ വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഒരു വര്‍ഷം ഒരു പാര്‍ട്ടിയുടെ പ്രൈമറിയില്‍ മാത്രമേ വോട്ട് ചെയ്യാവൂ എന്ന നിബന്ധനയുണ്ട്. സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാല്‍ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ആദ്യ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും മത്സരം (Runoff Election) നടക്കും. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കായി പ്രത്യേകം ബാലറ്റുകളാണ് ഉള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!