Wednesday, March 4, 2026

ഇറാൻ സംഘർഷം: മാരിടൈംസിൽ ഇന്ധനവില കുതിച്ചുയർന്നു

ഹാലിഫാക്സ് : ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചതോടെ മാരിടൈംസിൽ ഇന്ധനവില ഒറ്റരാത്രികൊണ്ട് വർധിച്ചു.

നോവസ്കോഷ

വിപണി വിലയിലെ ഗണ്യമായ മാറ്റങ്ങൾ കാരണം പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറ്റാൻ ഇന്‍ററപ്റ്റർ ക്ലോസ് ഉപയോഗിച്ചതായി നോവസ്കോഷ എനർജി ബോർഡ് അറിയിച്ചു. ഇതോടെ ഹാലിഫാക്സ് മേഖലയിലെ സാധാരണ പെട്രോളിന്‍റെ വില 8.9 സെൻ്റ് വർധിച്ച് ലിറ്ററിന് 147.7 സെൻ്റായി. കൂടാതെ ഡീസൽ വില 7.6 സെൻ്റ് ഉയർന്ന് ലിറ്ററിന് 191.2 സെൻ്റുമായതായി ബോർഡ് അറിയിച്ചു. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോളിന് ലിറ്ററിന് 149.6 സെന്റും ഡീസലിന് 193.2 സെൻ്റുമാണ് ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പി.ഇ.ഐയിൽ റെഗുലർ സെൽഫ് സെർവ് പെട്രോളിന്‍റെ വില 6.9 സെൻ്റ് വർധിച്ചു. ഇപ്പോൾ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 154.2 സെൻ്റാണ്. ദ്വീപിലെ ഡീസൽ വില 10.4 സെൻ്റ് വർധിച്ച് ലിറ്ററിന് 203.9 സെൻ്റായി.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ റെഗുലർ സെൽഫ് സെർവ് പെട്രോൾ വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. പരമാവധി വില ലിറ്ററിന് 142.0 സെൻ്റായി തുടരുന്നു. അതേസമയം പ്രവിശ്യയിലെ ഡീസലിന്‍റെ വില 9.6 സെൻ്റ് ഉയർന്ന് ലിറ്ററിന് 204.3 സെൻ്റായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!