Thursday, March 5, 2026

കാലാവസ്ഥ പ്രവചനം: തെക്കൻ ഒൻ്റാരിയോയിൽ ഫ്രീസിങ് റെയിൻ, കാറ്റ്

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലും ഇന്ന് മഞ്ഞുമഴയ്ക്കും ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഹാൽട്ടൺ ഹിൽസ്, ഓഷവ, പിക്കറിങ് എന്നിവിടങ്ങളിൽ രാവിലെ മേഘാവൃതമായിരിക്കുമെന്നും ഫ്രീസിങ് റെയിന് സാധ്യതയുണ്ടെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കൂടാതെ ജിടിഎയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും മിസ്സിസാഗയിൽ ഏകദേശം 1 ഡിഗ്രി സെൽഷ്യസ് വരെ താപനില പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച അർദ്ധരാത്രിയോടെ മഴ അവസാനിക്കും. എന്നാൽ, മിസ്സിസാഗയിൽ വൈകുന്നേരവും രാത്രിയും ഫ്രീസിങ് റെയിന് സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ, കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും പരമാവധി താപനില 6 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മഴ പെയ്യാനുള്ള സാധ്യത 60 ശതമാനമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!