Friday, March 6, 2026

കാനഡ സ്ട്രോങ്ങ് ബജറ്റ് 2025: സർക്കാർ ഉദ്യോഗസ്ഥർ പിരിച്ചുവിടൽ ഭീഷണിയിൽ

ഓട്ടവ : കാനഡയിലെ പൊതുമേഖലയിൽ നിന്നും ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് ഫെഡറൽ സർക്കാർ. 2029-ഓടെ പൊതുമേഖലയിൽ നിന്ന് 28,000 തസ്തികകൾ നീക്കം ചെയ്യാനുള്ള മാർക്ക് കാർണി സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപത്തിയാറായിരത്തിലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. ‘കാനഡ സ്ട്രോങ്ങ് ബജറ്റ് 2025’ പ്രകാരം ആകെ 28,000 തസ്തികകൾ ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 16,000 പേരെ നേരിട്ടുള്ള പിരിച്ചുവിടലിലൂടെയും ബാക്കി 12,000 തസ്തികകൾ ഉദ്യോഗസ്ഥരുടെ വിരമിക്കുമ്പോൾ ആ തസ്തികകൾ നികത്താതെ മാറ്റാനുമാണ് തീരുമാനം.

30 കോർ പബ്ലിക് സർവീസ് വകുപ്പുകളിലെ ജീവനക്കാർക്കും എക്സിക്യൂട്ടീവുകൾക്കും 25,429 നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് ട്രഷറി ബോർഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റും ഫെഡറൽ യൂണിയനുകളും നൽകിയ ഡാറ്റ കാണിക്കുന്നു. ഗ്ലോബൽ അഫയേഴ്സ് കാനഡയിൽ മാത്രം മൂവായിരത്തിലധികം ജീവനക്കാർക്കും നാനൂറോളം എക്സിക്യൂട്ടീവുമാർക്കും ജനുവരിയിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഗ്ലോബൽ അഫയേഴ്സ് കാനഡയിൽ മാത്രം മൂവായിരത്തിലധികം ജീവനക്കാർക്കും നാനൂറോളം എക്സിക്യൂട്ടീവുമാർക്കും ജനുവരിയിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!