Wednesday, March 11, 2026

വിഡി സതീശന് പോരാട്ടം കനക്കും, സ്ഥാനാർഥിയെ തീരുമാനിച്ച് സിപിഐ

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥികളായി. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരിൽ സ്ഥാനാർഥിയായി പരിഗണിച്ച് സിപിഐ. നടൻ ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് അറിയിച്ചതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനിലേക്ക് ചർച്ചകൾ നീണ്ടത്. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച തുടരുമെന്നാണ് വിവരം. പട്ടാമ്പിയിൽ മൂന്നാമൂഴത്തിനു മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും.

ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോനാകും മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി.സി. മുകുന്ദനു സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാര്‍ മത്സരിക്കും. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസനാണ് മത്സരിക്കുക. പുനലൂരില്‍ അജയപ്രസാദും ചാത്തന്നൂരില്‍ ആര്‍. രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയില്‍ എന്‍.അരുണാകും സ്ഥാനാര്‍ഥി. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!