Wednesday, March 11, 2026

‘മോണ്‍സ്റ്റര്‍ ഓഫ് ദി മിറാമിച്ചി’: കാനഡയിലെ സീരിയല്‍ കില്ലര്‍ അലന്‍ ലെഗെറെ മരിച്ചു

ഹാലിഫാക്‌സ്: കാനഡയിലെ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ അലന്‍ ലെഗെറെ (78) ജയിലില്‍ മരിച്ചു. ‘മിറാമിച്ചിയിലെ രാക്ഷസന്‍’ (Monster of the Miramichi) എന്നറിയപ്പെട്ടിരുന്ന ലെഗെറെ, 1980-കളുടെ അവസാനത്തില്‍ ന്യൂ ബ്രണ്‍സ്വിക്കില്‍ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. എഡ്മിന്റന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍.

1987 ജനുവരിയിലാണ് ന്യൂ ബ്രണ്‍സ്വിക്കിലെ ഒരു കടയുടമയെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ലെഗെറെയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നത്. എന്നാല്‍ 1989 മെയ് മാസത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഇയാള്‍ തടവുചാടി. തുടര്‍ന്നുള്ള ഏഴു മാസക്കാലം ന്യൂ ബ്രണ്‍സ്വിക്കിലെ മിറാമിച്ചി പ്രദേശം ഭീതിയുടെ നിഴലിലായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഈ കാലയളവില്‍ ഇയാള്‍ മോഷണങ്ങളും ആക്രമണങ്ങളും തുടരുകയും നാല് പേരെ കൂടി അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. 1989 നവംബറിലാണ് ഇയാളെ പോലീസ് വീണ്ടും പിടികൂടുന്നത്.

ഡിഎന്‍എ തെളിവുകള്‍ ഉപയോഗിച്ച് കാനഡയില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ കുറ്റവാളികളില്‍ ഒരാളായിരുന്നു ലെഗെറെ. തിങ്കളാഴ്ച (2026 മാര്‍ച്ച് 9) ആയിരുന്നു ഇയാളുടെ മരണം സംഭവിച്ചതെന്ന് കാനഡയിലെ കറക്ഷണല്‍ സര്‍വീസ് സ്ഥിരീകരിച്ചു. സ്വാഭാവിക കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!