ഓട്ടവ : കാനഡയിലെ ലോബ്ലോ ഉപഭോക്താക്കളെ സൈബർ ആക്രമണം ബാധിച്ചതായി റിപ്പോർട്ട്. പോയിൻ്റ് റിബേറ്റ് പ്രോഗ്രാമിൽ പ്രശ്നങ്ങൾ നേരിട്ടതായി ചൊവ്വാഴ്ച ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ ഐടി നെറ്റ്‌വർക്കിലാണ് പ്രശ്നം നേരിട്ടതെന്നും പേരുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ തുടങ്ങിയ ചില അടിസ്ഥാന ഉപഭോക്തൃ വിവരങ്ങൾ ആക്‌സസ് ചെയ്‌തതായും ലോബ്ലോ അറിയിച്ചു. അതേസമയം പാസ്‌വേഡുകൾ, ആരോഗ്യ വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് ഡാറ്റ എന്നിവ ചോർന്നിട്ടില്ല. പിസി ഫിനാൻഷ്യലിനെ ഇത് ബാധിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനി സ്വന്തം നെറ്റ്‌വർക്കും ഉപഭോക്തൃ വിവരങ്ങളും സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ ഉപഭോക്താക്കളെയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് ഓട്ടോമാറ്റിക്കലി ലോഗ് ഔട്ട് ചെയ്യും, ലോബ്ലോ വ്യക്തമാക്കി. അതിൽ പിസി ഒപ്റ്റിമവും ഉൾപ്പെടുന്നു. കമ്പനിയുടെ ഡിജിറ്റൽ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന്, ഉപഭോക്താക്കൾ വീണ്ടും ലോഗിൻ ചെയ്യണം, കമ്പനി നിർദ്ദേശിച്ചു.
