Wednesday, March 11, 2026

ഫെബ്രുവരിയിൽ ഓട്ടവയിലെ ശരാശരി വാടകയിൽ നേരിയ വർധന

ഓട്ടവ : രണ്ട് മാസത്തെ ഇടിവിന് ശേഷം ഫെബ്രുവരിയിൽ രാജ്യതലസ്ഥാനത്തെ ശരാശരി വാടക നിരക്കിൽ നേരിയ വർധന ഉണ്ടായതായി Rentals.ca, Urbanation റിപ്പോർട്ട്. ഫെബ്രുവരിയിൽ ഓട്ടവയിലെ ശരാശരി വാടക 2,143 ഡോളറായതായി ദേശീയ വാടക റിപ്പോർട്ട് കാണിക്കുന്നു. ജനുവരിയിൽ തലസ്ഥാനത്തെ വാടക 2,107 ഡോളർ ആയിരുന്നു. കൂടാതെ ഡിസംബറിൽ ശരാശരി വാടക 2,153 ഡോളറും നവംബറിൽ 2,157 ഡോളറുമായിരുന്നവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഫെബ്രുവരിയിൽ സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്മെൻ്റിന്‍റെ ശരാശരി വാടക ജനുവരിയിലേതിനേക്കാൾ 15 ഡോളർ ഉയർന്ന് 1,960 ഡോളറായതായി Rentals.ca, Urbanation പറയുന്നു. അതേസമയം ഡബിൾ ബെഡ്‌റൂം യൂണിറ്റിന്‍റെ ശരാശരി വാടക പ്രതിമാസം 31 ഡോളർ വർധിച്ച് 2,489 ഡോളറിലെത്തി. എന്നാൽ, ഈ നിരക്ക് 2025 ഫെബ്രുവരിയിലേതിനേക്കാൾ യഥാക്രമം 3.5 ശതമാനവും 2.3 ശതമാനവും കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓട്ടവയിലെ മൂന്ന് ബെഡ്‌റൂം യൂണിറ്റിന്‍റെ ശരാശരി വാടക 2.5% ഉയർന്ന് 2,726 ഡോളറിലെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!