Saturday, March 14, 2026

ഇറാനിലെ യുഎസ് സൈനിക നടപടിയിൽ ആശങ്കയുമായി കാനഡക്കാർ: പുതിയ സർവേ

ഓട്ടവ : ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ ആശങ്ക പങ്കുവെച്ച് കനേഡിയൻ പൗരന്മാർ. ഇറാനെതിരെയുള്ള യുദ്ധം കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് കരുതുന്നതായി പുതിയ ഇപ്‌സോസ് സർവേ. ഇറാനെതിരായുള്ള യുഎസ് സൈനിക നടപടിയെ അംഗീകരിക്കുന്നില്ലെന്ന് സർവേയിൽ പങ്കെടുത്ത 61% കനേഡിയൻ പൗരന്മാരും വ്യക്തമാക്കി. അതേസമയം സർവേയിൽ പങ്കെടുത്ത നാലിൽ ഒരാൾ (23 ശതമാനം) യുഎസ് ആക്രമണത്തെ അംഗീകരിക്കുന്നതായി വെളിപ്പെടുത്തി. ഇറാനിലെ യുദ്ധം ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് 32% പേർ കരുതുമ്പോൾ, 41% പേർ യുദ്ധം നീളുമെന്നും പ്രവചിക്കുന്നു.

യുദ്ധത്തിൽ കാനഡയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കകളും സർവേയിൽ പ്രതിഫലിച്ചു. “കാനഡ ഈ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും സൈനികരുടെ ജീവൻ അപകടത്തിലാകുമെന്നും ഭയപ്പെടുന്നു” എന്നും 66% പേരും പറഞ്ഞു. അതേസമയം “ഇറാനെതിരെയുള്ള പോരാട്ടത്തിൽ യുഎസിന് സൈനിക പിന്തുണ നൽകുന്നതിനെ” സർവേയിൽ പങ്കെടുത്ത 51% പേരും എതിർത്തു. മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്ക 47% കാനഡക്കാർ പങ്കുവെച്ചു. ഇന്ധനവിലയും അസംസ്കൃത എണ്ണയുടെ വിലയും കുതിച്ചുയരുന്നതിലും സർവേയിൽ പങ്കെടുത്ത കനേഡിയൻ പൗരന്മാർ ആശങ്ക പങ്കുവെച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!