Tuesday, March 17, 2026

കാബൂളിലെ ആശുപത്രിയില്‍ പാക് വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു. രാത്രി ഒന്‍പത് മണിയോടെ നടന്ന ആക്രമണത്തില്‍ ഇരുന്നൂറ്റിയമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. ലഹരി വിമുക്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, 2000 കിടക്കകളുള്ള ‘ഉമര്‍ ആശുപത്രി’ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നതായും താലിബാന്‍ വക്താവ് ഹംദുള്ള ഫിത്രത് പറഞ്ഞു.

ആക്രമണത്തെ മാനവികതക്കെതിരായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്, ഇത് എല്ലാ രാജ്യാന്തര തത്വങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമാക്കി. എന്നാല്‍, ആശുപത്രി ആക്രമിച്ചെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചു. കാബൂളിലെയും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെയും സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും, പാക്കിസ്ഥാനെതിരായ പൊതുവികാരം ഇളക്കിവിടാനാണ് താലിബാന്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!