Tuesday, March 17, 2026

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

കെ സുധാകരനും, അടൂര്‍ പ്രകാശിനും സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. സീറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടെ കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അതേസമയം, കണ്ണൂരില്‍ സുധാകരനായി അണികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ‘കണ്ണൂരിന്റെ ഹൃദയമായ കെ.എസ്’ എത്തുന്നുവെന്ന ഫ്‌ലക്‌സുകള്‍ കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.

മറുഭാഗത്ത് മുസ്ലീം ലീഗിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച തുടരും. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വേങ്ങരയില്‍ കെ.എം ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ, തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്. ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!