Wednesday, March 18, 2026

ജിമ്മി ജോര്‍ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെൻ്റ് മെയ് 23, 24 തീയതികളിൽ ഡാലസില്‍

ഡാലസ്, ഇര്‍വിങ് : ഡാലസ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ് ആതിഥേയത്വം വഹിക്കുന്ന 36-ാമത് ജിമ്മി ജോര്‍ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെൻ്റിന് ഡാലസില്‍ വേദിയൊരുങ്ങുന്നു. മെയ് 23, 24 തീയതികളിൽ ലൂയിസ്‌വിൽ മാക് സ്പോർട്സ് സെന്‍ററിൽ നടക്കുന്ന ടൂര്‍ണമെൻ്റിന്‍റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇര്‍വിങിൽ നടന്നു. ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വ്വഹിച്ച പ്രാര്‍ത്ഥനയോടെ തുടക്കമായി. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെൻ്റ്, ഡാലസിലെ വോളിബോള്‍ പ്രേമികള്‍ക്ക് പുത്തന്‍ ആവേശം പകരുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇര്‍വിങ് സിറ്റി കൗണ്‍സിലര്‍ ലൂയിസ് കനോസ, മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ബിജു ലോസണ് ആദ്യ റാഫിള്‍ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂര്‍ണമെൻ്റിന്‍റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡൻ്റ് ഷിബു ഫിലിപ്പ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഡാലസ് സ്‌ട്രൈക്കേഴ്‌സ് ടീം കോച്ച് ജിനു കുടിലില്‍ ടൂര്‍ണമെൻ്റിനായി ടീമുകള്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു. ടൂര്‍ണമെൻ്റ് കോര്‍ഡിനേറ്റര്‍ ജോസി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെൻ്റ് കമ്മിറ്റി

സുനില്‍ വര്‍ഗീസ് (ചെയര്‍മാന്‍)
ഷിബു ഫിലിപ്പ് (ക്ലബ് പ്രസിഡൻ്റ്)
ജോസി തലച്ചെല്ലൂര്‍ (സെക്രട്ടറി)
മനോജ് പാപ്പന്‍ (ട്രഷറര്‍)
ജിനു കുടിലില്‍ (ടീം കോച്ച്)
തങ്കച്ചന്‍ ജോസഫ് (ടീം മാനേജര്‍)

മറ്റു കമ്മിറ്റി അംഗങ്ങള്‍ : ടോമി തലച്ചെല്ലൂര്‍, സേവി ഫിലിപ്പ്, ജോസ് തോമസ്, പ്രിന്‍സ് പെരുംതറ, പ്രസാദ് എബ്രഹാം, നെല്‍സണ്‍ ജോസഫ്, റോബിന്‍ ജോസഫ്, സാക്ക് തോമസ്, ബിജി ജോണ്‍, ഷാജി മാത്യു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!