Saturday, March 21, 2026

മിഡിൽ ഈസ്റ്റ് സംഘർഷം: മെട്രോ വൻകൂവറിൽ പെട്രോൾ വില കുതിച്ചുയരുന്നു

വൻകൂവർ : ജീവിതച്ചെലവിനൊപ്പം തിരിച്ചടിയായി കാനഡയിൽ ഇന്ധനവില വർധന രൂക്ഷമാകുന്നു. മിഡിൽ ഈസ്റ്റ് സംഘർഷത്തിനിടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ മെട്രോ വൻകൂവറിൽ പെട്രോൾ വില ലിറ്ററിന് അഞ്ച് മുതൽ ഏഴ് സെൻ്റ് വരെ ഉയരുമെന്ന് പെട്രോളിയം അനലിസ്റ്റ് മാറ്റ് മക്ലെയിൻ അറിയിച്ചു. മിഡിൽ ഈസ്റ്റ് സംഘർഷം അവസാനിക്കുന്നത് വരെ പെട്രോൾ-ഡീസൽ വില വർധന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആശങ്ക പങ്കുവെച്ചു.

അതേസമയം ആഴ്ചകളായി തുടരുന്ന പെട്രോൾ വില വർധന കാരണം പുതിയ എണ്ണ ശുദ്ധീകരണശാല നിർമ്മാണ സാധ്യതയെക്കുറിച്ച് ആലോചിക്കുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ആവശ്യമായ ഇന്ധനവിതരണം ഉറപ്പാക്കാൻ അധിക ശുദ്ധീകരണശാല ശേഷി പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മലിനീകരണം കുറയ്ക്കാൻ ക്ലീൻബിസി തന്ത്രം ആവിഷ്കരിക്കുന്ന ഡേവിഡ് എബി നേതൃത്വം നൽകുന്ന എൻ‌ഡി‌പി സർക്കാരിന്‍റെ കീഴിൽ ആരാണ് പുതിയ എണ്ണ ശുദ്ധീകരണശാലയിൽ നിക്ഷേപം നടത്തുക എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!