Monday, March 23, 2026

AAIP ഡ്രോ: 1,447 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

എഡ്മിന്‍റൻ : കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കിടെ, ആൽബർട്ട അഡ്വാൻ്റജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) നറുക്കെടുപ്പിൽ ഗ്രാമീണ കുടിയേറ്റ ഉദ്യോഗാർത്ഥികൾക്കും ആരോഗ്യ, സാങ്കേതിക മേഖലകളിലെ ജീവനക്കാർക്കും ഇൻവിറ്റേഷൻ നൽകിയതായി ആൽബർട്ട ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 26 നും മാർച്ച് നും ഇടയിൽ നടന്ന ആറ് പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പുകളിലൂടെ ആകെ നൽകിയ 1,447 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം, റൂറൽ റിന്യൂവൽ സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം പ്രയോറിറ്റി സെക്ടറുകൾ പാത്ത് വേ (ഹെൽത്ത് കെയർ), ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത് വേ, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത് വേ – നോൺ-എക്സ്പ്രസ് എൻട്രി എന്നീ സ്ട്രീമുകളിലൂടെയും പാത്ത് വേ വഴിയുമാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.

2026-ൽ ആൽബർട്ടയ്ക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആകെ 6,403 നോമിനേഷൻ വിഹിതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ മാർച്ച് 17 വരെ, പ്രവിശ്യ 1,127 നോമിനേഷനുകൾ നൽകിയിട്ടുണ്ട്. ബാക്കി 5,276 നോമിനേഷൻ സ്‌പെയ്‌സുകൾ അവശേഷിക്കുന്നു. അതേസമയം എഎഐപിയുടെ എല്ലാ സ്ട്രീമുകളിലും പാത്ത് വേകളിലുമായി 1,253 അപേക്ഷകൾ പ്രോസ്സസ് ചെയ്യാനുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!