ഓട്ടവ: ബാങ്ക് ഓഫ് കാനഡ ഓട്ടവയിലെ ആസ്ഥാന ഓഫീസിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. സൈബർ എഐ ഇനീഷ്യയേറ്റീവ്സ്, ബിസിനസ് അനലിസ്റ്റ്, സീനിയർ ഡെവലപ്പർ, സീനിയർ ഇക്കണോമിസ്റ്റ്, അക്കൗണ്ടിങ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ് തുടങ്ങി വിവിധ സാങ്കേതിക-സാമ്പത്തിക തസ്തികകളിലാണ് പ്രധാനമായും നിയമനം നടക്കുന്നത്.

പ്രൊഫഷണലുകൾക്ക് പുറമെ മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്കായി പ്രത്യേക ഇന്റേൺഷിപ്പ് അവസരങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ലൈബ്രേറിയൻ, സ്റ്റോറേജ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
