ടൊറൻ്റോ : ആഴ്ചകളായി തുടരുന്ന ഇന്ധനവില വർധനയ്ക്ക് ആശ്വാസം. ബുധനാഴ്ച ടൊറൻ്റോയിൽ പെട്രോൾ വില 10 മുതൽ 11 സെൻ്റ് വരെ കുറയുമെന്ന് എൻ-പ്രോ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്നൈറ്റ് പ്രവചിക്കുന്നു. എന്നാൽ, അവസാന നിമിഷം കാര്യങ്ങൾ മാറിയേക്കാമെന്നും അദ്ദേഹം പറയുന്നു.

ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സംയുക്ത ആക്രമണത്തിന് ശേഷം കാനഡയിലുടനീളം ഇന്ധനവില കുതിച്ചുയർന്നിരുന്നു. അതേസമയം ഈ യുദ്ധം അവസാനിച്ചില്ലെങ്കിൽ ഇന്ധനവില ലിറ്ററിന് രണ്ടു ഡോളർ ആകാൻ സാധ്യതയുണ്ടെന്നും റോജർ മക്നൈറ്റ് മുന്നറിയിപ്പ് നൽകി. ഇറാനിൽ അഞ്ച് ദിവസത്തെ വെടിനിർത്തൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ എണ്ണവില കുറഞ്ഞതോടെയാണ് ഇന്ധനവില കുറയാൻ കാരണമെന്നും റോജർ മക്നൈറ്റ് അറിയിച്ചു.
