ടൊറൻ്റോ : ആഴ്ചയിലുടനീളം ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വെയിലിനൊപ്പം തണുപ്പും അനുഭവപ്പെടും. ഉയർന്ന താപനില ഏകദേശം അഞ്ച് ഡിഗ്രി സെൽഷ്യസ് ആയിരിക്കും. താഴ്ന്ന താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ, സ്ഥിതിഗതികൾ അൽപ്പം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മേഘാവൃതമായിരിക്കുകയും മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും, താപനില 6 ഡിഗ്രി സെൽഷ്യസിനടുത്ത് പ്രതീക്ഷിക്കണം. എന്നാൽ, വൈകുന്നേരത്തോടെ കാറ്റിനൊപ്പം തണുപ്പ് 1 ഡിഗ്രി സെൽഷ്യസാകാൻ സാധ്യതയുണ്ട്.

ആഴ്ചയുടെ അവസാനത്തിൽ വലിയ താപനില വ്യതിയാനമുണ്ടാകും. GTA വഴി നീങ്ങുന്ന ന്യൂനമർദ്ദത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരവും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. ടൊറൻ്റോയിൽ ഏകദേശം 10 മില്ലിമീറ്ററോളം മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഉയർന്ന താപനില 12 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. താഴ്ന്ന താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസായിരിക്കും. വെള്ളിയാഴ്ച കൂടുതൽ തണുപ്പുള്ള കാലാവസ്ഥയിലേക്ക് മാറും. താപനില കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും മൈനസ് 5 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
