Friday, March 27, 2026

കാനഡയിൽ ഫെഡറൽ വേതനത്തിൽ 21% വർധന; പുതുക്കിയ നിരക്കുകൾ ഏപ്രിൽ മുതൽ

ഓട്ടവ: ഫെഡറൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ. രാജ്യത്തെ മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്തും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് വേതന വർധന നടപ്പിലാക്കുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുതുക്കിയ നിരക്ക് പ്രകാരം 2026 ഏപ്രിൽ 1 മുതൽ കുറഞ്ഞ വേതനം മണിക്കൂറിന് 18.15 ഡോളറായി ഉയരും. 2021-ൽ ഫെഡറൽ കുറഞ്ഞ വേതന സംവിധാനം സ്വതന്ത്രമായി നടപ്പിലാക്കിയതിന് ശേഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 21 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖലകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ തീരുമാനം നേരിട്ട് പ്രയോജനം ചെയ്യും.

പണപ്പെരുപ്പ നിരക്കിന് അനുസൃതമായി വേതനം പരിഷ്കരിക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിന് പുറമെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ‘ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’, ‘ഫുഡ് സെക്യൂരിറ്റി ഫണ്ട്’ തുടങ്ങിയ പദ്ധതികളും സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം വേതനത്തിൽ വരുത്തിയ ഈ വർധന രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!