Sunday, March 29, 2026

നയാഗ്ര മലയാളി സമാജത്തിന് പുതിയ നേതൃത്വം; ഇത്തവണ വനിതാ പ്രസിഡന്റ് ശില്പാ ജൊഗ്ഗി

നയാഗ്ര ഫാൾസ്‌: നയാഗ്ര മലയാളി സമാജം 2026-27ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നയാഗ്ര ഫാൾസിലെ എ ൻ മേയർ പബ്ലിക് സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ശില്പാ ജൊഗ്ഗിയെ പ്രസിഡന്റായും രാമഭദ്രൻ സജികുമാരിനെ സെക്രട്ടറിയായും നിശ്ചയിച്ചു. ജിയോ ബാബു ആണ് ട്രഷറർ. റിജിൽ റോക്കിയാണ് വൈസ് പ്രസിഡന്റ്. സുജിത് പി എസ് ജോയിന്റ് സെക്രട്ടറിയായും ക്രിസ്റ്റി ബിബിൻ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങൾ എല്ലാവരും പുതിയ ആളുകളാണ്. അലൻ ചിട്ടിപ്പറമ്പിൽ, ആന്റണി അലക്സ്, ബിജോയ് ജേക്കബ്, എൽദോസ് സാബു, ജിനി മാത്യു, ലിജി സൂസൻ വർഗീസ്, മൊവിന് ഇട്ടിയച്ചൻ, നിതിൻ പീറ്റർ ബെന്നിസ്, ശാലിനി സുരേന്ദ്ര മോഹൻ, വഫ ഹസ്ന എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എക്സ്. ഒഫിസിയോ റോബിൻ ചിറയത്ത്, കാവ്യാ രാജൻ ആർട്സ് കോ-ഓർഡിനേറ്റർ, അഞ്ചു സ്റ്റീഫൻ സ്പോർട്സ് കോ-ഓർഡിനേറ്റർ, മേഘാ സുധാകരൻ മീഡിയ കോ-ഓർഡിനേറ്റർ (പി.ആർ.ഒ), ടിജോ ജോസ് ആണ് ഇന്റേണൽ ഓഡിറ്റർ.

ബോർഡ് ഓഫ് ഡയറക്ടേഴ്സായി ബൈജു പകലോമറ്റം, ജോർജ് കപ്പുകാട്ട്, ജെയ്മോൻ മാപ്പിളശ്ശേരിൽ, മധു സിറിയക്, പിന്റോ ജോസഫ്, പ്രിൻസൺ പെരേപ്പാടൻ, വിൻസെന്റ് തെക്കേത്തല എന്നിവർക്കു ചുമതല. യൂത്ത് കമ്മിറ്റി അംഗങ്ങളായി ആൻ മരിയ ജോർജ്, ആൻഷ് സിറിയക്, കരോളിൻ കെലബ്, കാതറിൻ ചിറയത്ത്‌, മിലൻ പിന്റോ, നിഹാൻ ജേക്കബ്, സ്റ്റെഫാനി സ്റ്റീഫൻ എന്നിവരെ തിരഞ്ഞെടുത്തു. കെലബ് വർഗീസ്, ലിജോ തോമസ്, സുജാമോൾ സുഗതൻ, സുജിത് ശിവാനന്ദ്, എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. സമ്മർ ഫെസ്റ്റ്, ഓണം, ക്രിസ്മസ് പരിപാടികൾക്കു പുറമേ സമാജത്തിന്റെ സാമൂഹ്യ സേവന പരിപാടിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പുതിയ പ്രസിഡന്റ് ശില്പാ ജൊഗ്ഗി പറഞ്ഞു. വാർഷിക പൊതുയോഗത്തിൽ സമാജത്തിന്റെ 2025ലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ടും പാസാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!