Sunday, March 29, 2026

വ്യാപാരവും താരിഫുകളും ചര്‍ച്ചയാകും; ഡഗ് ഫോര്‍ഡ് അടുത്താഴ്ച ടെക്സ്സിലേക്ക്

ഒന്റാരിയോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര താരിഫുകള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അടുത്ത ആഴ്ച ടെക്‌സസ് സന്ദര്‍ശിക്കും. കാനഡ-യുഎസ് വ്യാപാര ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും താരിഫുകള്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം.

ഹൂസ്റ്റണ്‍, ഡള്ളസ്, ഓസ്റ്റിന്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന ഡഗ് ഫോര്‍ഡ്, ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടുമായും പ്രമുഖ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ‘ട്രംപിന്റെ താരിഫുകള്‍ അമേരിക്കയ്ക്ക് മേലുള്ള നികുതിയാണ്. ഇത് അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള കുടുംബങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു,’ഫോര്‍ഡിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേകിച്ച് ഒന്റാരിയോയിലെ സ്റ്റീല്‍, ഓട്ടോമൊബൈല്‍ മേഖലകളെയാണ് ഈ താരിഫുകള്‍ സാരമായി ബാധിച്ചിരിക്കുന്നത്.

നേരത്തെ താരിഫുകള്‍ നീക്കം ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഫോര്‍ഡ് സര്‍ക്കാര്‍ അമേരിക്കയില്‍ നല്‍കിയ ഒരു പരസ്യം ട്രംപിനെ ചൊടിപ്പിക്കുകയും ചര്‍ച്ചകള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, നിലവില്‍ ‘കുസ്മ’ (CUSMA) കരാറിന്റെ പുനര്‍ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അമേരിക്കന്‍ സംസ്ഥാനങ്ങളുമായി നേരിട്ടുള്ള ബന്ധം ഉറപ്പിക്കാനാണ് ഫോര്‍ഡ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ടൊയോട്ട, ഹ്യൂലറ്റ് പാക്കാര്‍ഡ് (HP), മക്‌സണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ പ്രതിനിധികളെയും അദ്ദേഹം കാണും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!