Sunday, March 29, 2026

ഇന്ധനവില കുതിക്കുന്നു; സെപ്റ്റംബറോടെ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിച്ചേക്കും

ഓട്ടവ: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധി കാനഡയിലെ കാര്‍ഷിക മേഖലയെയും വിപണിയെയും സാരമായി ബാധിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ധനവില കുതിച്ചുയരുകയും വളം ലഭ്യത കുറയുകയും ചെയ്തതാണ് തിരിച്ചടിയായത്. ഇതിന്റെ ഫലമായി സെപ്റ്റംബറോടെ കാനഡയില്‍ ഭക്ഷണസാധനങ്ങളുടെ വിലയില്‍ 25 മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡീസല്‍ വില ഈ വര്‍ഷം ഇരട്ടിയായതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൃഷിപ്പണികള്‍ക്കും വിളവെടുപ്പിനും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും വന്‍തോതില്‍ ഡീസല്‍ ആവശ്യമാണ്. ഇന്ധനവില വര്‍ധന ഉല്‍പ്പാദനച്ചെലവ് കൂട്ടുമ്പോള്‍, അതിന്റെ ഭാരം ഒടുവില്‍ ഉപഭോക്താക്കളുടെ മേലാണ് വന്നുചേരുന്നത്. ഡീസല്‍ വില ഇതേ നിലയില്‍ തുടര്‍ന്നാല്‍ സെപ്റ്റംബറിലെ ലേബര്‍ ഡേ (Labour Day) ആകുമ്പോഴേക്കും പലചരക്ക് സാധനങ്ങളുടെ വില നിയന്ത്രണാതീതമാകുമെന്ന് ഒന്റാരിയോയിലെ കര്‍ഷകനും 33SEVEN സ്ഥാപകനുമായ ഡെറിന്‍ ഷ്രോസ്ബ്രീ (Derryn Shrosbree) പറഞ്ഞു.

നിലവില്‍ പല കര്‍ഷകരുടെയും പക്കല്‍ പഴയ സ്റ്റോക്ക് ഉള്ളതിനാല്‍ കൃഷി തടസ്സപ്പെട്ടിട്ടില്ല. എന്നാല്‍ വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഇന്ധന പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഗതാഗതച്ചെലവ് ഇരട്ടിയായത് ചെറുകിട കര്‍ഷകരെയും വലിയ പ്രതിസന്ധിയിലാക്കുന്നു. ഇന്ധന നികുതി കുറച്ചും സബ്‌സിഡികള്‍ നല്‍കിയും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കാനഡയിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിനായി വലിയ തുക ചെലവാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!