Tuesday, March 31, 2026

കോട്ടയം പാറയ്ക്കൽ കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കോട്ടയം: പാറക്കൽ കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപ് (28) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. കൊല്ലാട് പാറക്കൽ കടവ് ഷാപ്പിന് സമീപമെത്തിയ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ടാലുടൻ ഷാപ്പിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയും കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ ഉടൻ തന്നെ പുറത്തെടുക്കുകയും ചെയ്തു.

എന്നാൽ കാറിനുള്ളിൽ കുടുങ്ങിയ അനൂപിനെ പുറത്തെടുക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടർന്ന് കോട്ടയത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിലാണ് അനൂപിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!