Sunday, March 29, 2026

തപസ്യ നയാഗ്ര വിഷു മഹോത്സവം ഏപ്രിൽ 18-ന്

നയാഗ്ര ഫോൾസ് : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് വിഷു. തപസ്യ നയാഗ്രയുടെ നേതൃത്വത്തിൽ ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവമായ വിഷു ആഘോഷിക്കാൻ ഒരുങ്ങുകയാണ് നയാഗ്രയിലെ മലയാളികൾ. ഏപ്രിൽ 18 ശനിയാഴ്ച നയാഗ്ര സെൻ്റ് കാതറിൻസിലെ ലോറ സെക്കോർഡ് സെക്കൻഡറി സ്കൂളിലാണ് ഈ വർഷത്തെ വിഷു മഹോത്സവം ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിഷു സദ്യ, തുടർന്ന് വൈകുന്നേരം ആറ് മുതൽ വിവിധ കലാപരിപാടികൾ എന്നിവ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

റിയലറ്റർ പ്രമോദ് കുമാർ (REMAX GOLD) പരിപാടിയുടെ സ്പോൺസർ. പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. മുതിർന്നവർക്ക് 20 ഡോളറും 5-10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10 ഡോളറുമായിരിക്കും പ്രവേശന ഫീസ്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!