Monday, March 30, 2026

തിരഞ്ഞെടുപ്പ് ആവേശത്തിൽ മധ്യകേരളം; രാഹുൽ ഗാന്ധിയുടെ കേരള പര്യടനം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് അദ്ദേഹം ഇന്ന് വോട്ടഭ്യർത്ഥിക്കുന്നത്. രാവിലെ 11.45-ഓടെ ഹെലികോപ്റ്റർ മാർഗം അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാമ്പിലിറങ്ങുന്ന അദ്ദേഹം, ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർടിസി ജം​​ഗ്ഷനിൽ നടക്കുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രചാരണത്തിന് തുടക്കം കുറിക്കും.

അടൂരിലെ പരിപാടിക്ക് ശേഷം റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന സംയുക്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ഈ സമ്മേളനത്തിൽ അണിനിരക്കും. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പത്തനംതിട്ട നഗരത്തിലെ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.

പത്തനംതിട്ടയിലെ പരിപാടികൾക്ക് ശേഷം പ്രമാടത്തെ ഹെലിപ്പാഡിൽ നിന്ന് കോട്ടയത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി, വൈകുന്നേരം മൂന്ന് മണിക്ക് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്തെ സമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് നാല് മണിക്ക് കോട്ടയം കഞ്ഞിക്കുഴിയിലും അഞ്ച് മണിക്ക് അതിരമ്പുഴ മാർക്കറ്റ് ജം​ഗ്ഷനിലും നിശ്ചയിച്ചിട്ടുള്ള പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. കോട്ടയത്തെ പ്രചാരണത്തിന് ശേഷം കൊച്ചിയിലെത്തുന്ന അദ്ദേഹം രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!