Tuesday, March 31, 2026

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമേകി എല്‍.പി.ജി വഹിച്ചുകൊണ്ടുള്ള രണ്ട് കൂറ്റന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു. ബി.ഡബ്ല്യു ടൈര്‍ (BW TYR) എന്ന ടാങ്കര്‍ ഇന്ന് മുംബൈ തീരത്തും ബി.ഡബ്ല്യു എല്‍മ് (BW ELM) നാളെ മംഗലാപുരത്തും എത്തുമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് കപ്പലുകളിലുമായി ഏകദേശം തൊണ്ണൂറ്റി നാലായിരം മെട്രിക് ടണ്‍ എല്‍.പി.ജിയാണ് രാജ്യത്തേക്ക് എത്തുന്നത്. പുതിയ ശേഖരം എത്തുന്നതോടെ ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇതുവരെ രണ്ട് ലക്ഷത്തി എമ്പതിനായിരത്തിലധികം മെട്രിക് ടണ്‍ എല്‍.പി.ജി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് നാല് ടാങ്കറുകള്‍ വിജയകരമായി രാജ്യത്തെത്തിയിരുന്നു. അതേസമയം, രാജ്യത്ത് നിലവില്‍ ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. എല്‍.പി.ജി വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!