ടൊറൻ്റോ : നഗരത്തിലെ മോസ് പാർക്ക് അപ്പാർട്ട്മെൻ്റിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ഷെർബോണിലെ ഷട്ടർ സ്ട്രീറ്റിലുള്ള അപ്പാർട്ട്മെൻ്റിലാണ് സംഭവം.

സ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ നെഞ്ചിലും കൈയിലും വെടിയേറ്റ മുറിവുകളോടെ ഒരാളെ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
