Thursday, April 2, 2026

OINP ഡ്രോ: 759 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ടൊറൻ്റോ : ഒൻ്റാരിയോയിലുടനീളമുള്ള നൂറുകണക്കിന് ഇമിഗ്രേഷൻ അപേക്ഷകർ കാനഡയിൽ സ്ഥിര താമസക്കാരാകുന്നതിലേക്ക് ഒരു പടി കൂടി അടുത്ത്. 2026 ഏപ്രിലിലെ ആദ്യ പിഎൻപി നറുക്കെടുപ്പിൽ, ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിലെ മൂന്ന് വിഭാഗങ്ങളിൽ നിന്നായി 759 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. എംപ്ലോയർ ജോബ് ഓഫർ ഫോറിൻ വർക്കർ സ്ട്രീം, എംപ്ലോയർ ജോബ് ഓഫർ ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം, എംപ്ലോയർ ജോബ് ഓഫർ ഇൻ ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നിവയായിരുന്നു ഈ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയ മൂന്ന് സ്ട്രീമുകൾ. നിലവിൽ കാനഡയിൽ സാധുവായ വർക്ക് പെർമിറ്റോ സ്റ്റഡി പെർമിറ്റോ ഉള്ളവരെ മാത്രമാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഇലക്ട്രിക്കൽ & മൈനിങ് എഞ്ചിനീയർ, ജിയോളജിക്കൽ എഞ്ചിനീയർ, വെൽഡർ, ഹെവി ഡ്യൂട്ടി മെക്കാനിക്സ്, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, മാനുഫാക്ചറിങ് മാനേജർമാർ തുടങ്ങി ഖനന മേഖലയുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് മുൻ​ഗണന ലഭിച്ചത്. നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിലുടമ 14 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണമെന്നും തുടർന്ന് 17 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥി ഇ-ഫൈലിങ് പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!