മൺട്രിയോൾ: കെബെക്കിലെ പോയിന്റ്-ഓക്സ്-ട്രെംബിൾസ് (Pointe-aux-Trembles), കോട്ട്-ഡെ-നീഷസ് (Côte-des-Neiges) എന്നിവിടങ്ങളിലുള്ള രണ്ട് സ്റ്റോറുകൾ അടച്ചുപൂട്ടാനൊരുങ്ങി വാൾമാർട്ട്. ജൂൺ 19-ന് കോട്ട്-ഡെ-നീഷസ് ബ്രാഞ്ചും ജൂൺ 26-ന് പോയിന്റ്-ഓക്സ്-ട്രെംബിൾസ് ബ്രാഞ്ചും പ്രവർത്തനം അവസാനിപ്പിക്കും.കോട്ട്-ഡെ-നീഷസിലെ 130 ജീവനക്കാരെയും പോയിന്റ്-ഓക്സ്-ട്രെംബിൾസിലെ 107-ലധികം തൊഴിലാളികളെയും മറ്റ് സ്റ്റോറുകളിലേക്ക് പുനർനിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

1994 മുതൽ കെബെക്കിൽ സജീവമായ വാൾമാർട്ടിന് നിലവിൽ പ്രവിശ്യയിലുടനീളം 70 സ്റ്റോറുകളുണ്ട്. ഈ രണ്ട് ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെങ്കിലും മേഖലയിലെ മറ്റ് സ്റ്റോറുകൾ വഴി ഉപഭോക്താക്കൾക്ക് സേവനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത സൗകര്യങ്ങളും വിപണിയിലെ മാറ്റങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് സൂചനയുണ്ട്.
