Friday, April 3, 2026

സ്വർണവില വീണ്ടും ഉയർന്നു; പവന് ഇന്ന് 1,440 രൂപ കൂടി

കൊച്ചി: ഇന്നലത്തെ വൻ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണവില വീണ്ടും ഒരു ലക്ഷം കടന്ന് മുന്നേറുകയാണ്.

ഇന്നത്തെ വിപണി നിരക്ക് ; ചുവടെ ചേർക്കുന്നു
ഒരു ഗ്രാം സ്വർണം: 13,835 രൂപ
ഒരു പവൻ സ്വർണം: 1,10,680 രൂപ

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലുണ്ടായ നേരിയ വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 4,676.4 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇറാൻ-യുഎസ് യുദ്ധസാഹചര്യങ്ങളിലെ അനിശ്ചിതത്വവും ട്രംപിന്റെ നയതന്ത്രപരമായ നീക്കങ്ങളും ആഗോള സ്വർണവിപണിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ രണ്ട് തവണയായി പവന് 2,920 രൂപ കുറഞ്ഞിരുന്നു. എന്നാൽ ആശ്വാസം നീണ്ടുനിൽക്കാതെ വില വീണ്ടും മുകളിലേക്ക് തന്നെ ഉയരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!