Friday, April 3, 2026

നോർത്ത് യോർക്കിൽ വെടിവെപ്പ്: യുവാവ് ഗുരുതരാവസ്ഥയിൽ

ടൊറൻ്റോ : വ്യാഴാഴ്ച രാത്രി നോർത്ത് യോർക്കിൽ നടന്ന വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാത്രി പതിനൊന്ന് മണിയോടെ ജെയ്ൻ സ്ട്രീറ്റിലെ ലോറൻസ് അവന്യൂ വെസ്റ്റ് മേഖലയിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ 30 വയസ്സുള്ള യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലിസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!